ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 63% പോളിംഗ്; കേന്ദ്രത്തിനെതിരായ അമർഷമെന്ന് പ്രതിപക്ഷം; പുനഃസംഘടന വിജയമെന്ന് ബിജെപി

ജമ്മു: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീർ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാർ നടപടികളോടുള്ള അമർഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.

Advertisements

24 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുത്ത് നടത്തിയത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

23 ലക്ഷം പേർക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടവകാശം ഉണ്ടായിരുന്നു. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

Hot Topics

Related Articles