ആദ്യ രണ്ടു ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം മുങ്ങി; മൂന്നാം ഒളിച്ചോട്ടം ചിന്നുവിനെ കുടുക്കിയത് കുട്ടിയെ ഉപേക്ഷിച്ചതിനാൽ; കുട്ടിയെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ കൊല്ലം സ്വദേശിയായ യുവതി അകത്തായി

കൊല്ലം: ആദ്യ രണ്ടു ഭർത്താക്കനമാരെയും കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ പുനലൂർ സ്വദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കുട്ടികളെ സംരക്ഷിക്കാതിരുന്നതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്.
പുനലൂർ ശാസ്താംകോണം സ്വദേശിനിയായ 30കാരിയാണ് പാലക്കാട് സ്വദേശിയായ ചെറുപ്പക്കാരനുമായി ഫേസ്ബുക്കിലൂടെ പ്രണയിച്ച ശേഷം ഒളിച്ചോടിയത്. ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി ഇവരെ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് കാമുനൊപ്പം പോയത്.

Advertisements

ഇതേതുടർന്ന് ചിന്നുവിന്റെ ഭർതൃ പിതാവ് നൽകിയ പരാതിയിലാണ് പുനലൂർ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇത് ചിന്നുവിന്റെ മൂന്നാമത്തെ ഒളിച്ചോട്ടമാണ്. ആദ്യത്തേതും പ്രണയ വിവാഹമായിരുന്നു. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി ഇപ്പോഴുള്ള ഭർത്താവിനൊപ്പം താമസം ആരംഭിച്ചത്. ആദ്യ ബന്ധത്തിൽ കുട്ടികളൊന്നും ഇല്ല. ഇതിനിടയിലാണ് ഇപ്പോഴത്തെ ഭർത്താവിനെ പരിചയപ്പെടുന്നതും അയാൾക്കൊപ്പം താമസമാക്കുന്നതും. ഈ ബന്ധത്തിൽ യുവതിക്ക് രണ്ട് കുട്ടികളുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ആളാണ് ചിന്നുവിന്റെ ഇപ്പോഴത്തെ ഭർത്താവ്. ഇതിനിടയിലാണ് കഴിഞ്ഞ വർഷം പാലക്കാട് സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ജാർഖണ്ഡിലാണ് ചിന്നുവിന്റെ കാമുകൻ ജോലി ചെയ്യുന്നത്. ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ചിന്നു കാമുകനൊപ്പം പോയത്.

തുടർന്ന് ഭർത്താവിന്റെ അച്ഛൻ പുനലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി വിനോദിന്റെ നിർദേശാനുസരണം പൊലീസ് തൃശൂരിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവർത്തികളിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.

Hot Topics

Related Articles