അമർ ജവാൻ ജലാത്സവം നാളെ

ആലപ്പുഴ : പച്ച ചെക്കിടികാട് ബോട്ട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് അമർ ജവാൻ ട്രോഫിക്ക് വേണ്ടിയുള്ള മത്സര വള്ളംകളി നാളെ ഉച്ചകഴിഞ്ഞ് 1.30 ന് പച്ച അമർ ജവാൻ വാട്ടർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ജലോത്സവത്തിന് മുന്നോടിയായി പതാക ഉയർത്തൽ കർമ്മം പ്രസിഡൻ്റ് ഡോണി വെൺമേലിൽ നിർവ്വഹിച്ചു. സെക്രട്ടറി ജിജു ചുരപ്പറമ്പിൽ, ട്രഷർ ജെയിൻ വരമ്പത്ത്, ജോയിൻ കൺവീനർ മാത്യു സക്കറിയ കരിക്കംപള്ളിയിൽ, ജിസ്മോൻ വരമ്പത്ത്, മോൻസി വള്ളപ്പുരക്കൽ, ലിയോ കാടാത്തുകളം, വിനോദ് കാടാത്തുകളം, സൈമൺ കറുകയിൽ, ജോസഫ് ആന്റണി ഓറ്റാറയ്ക്കൽ, ജോജി പന്ത്രണ്ടിൽ, ഉണ്ണി കാവിൽവീട്, ബിജു സി. ജെ ചെത്തിക്കളം, ജുബീഷ് കാടാത്ത് എന്നിവർ നേതൃത്വം വഹിച്ചു.

Advertisements

Hot Topics

Related Articles