പുത്തനങ്ങാടിയിൽ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയെ ഫോണിൽ അസഭ്യം വിളിച്ചെന്ന പരാതി; തർക്കമുണ്ടായത് വാഹനം കടയ്ക്കു സമീപത്തു പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയെന്ന വിശദീകരണവുമായി കട ഉമടയായ വീട്ടമ്മ; തന്റെ ഉപജീവനമാർഗം തടസപ്പെടുന്നതിനെതിരെ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെന്നും വീട്ടമ്മ

കോട്ടയം: പുത്തനങ്ങാടിയിൽ എസ്.എൻ.ഡി.പി ശാഖാ യോഗം സെക്രട്ടറിയെ അസഭ്യം പറഞ്ഞതായുള്ള പരാതിയിൽ വിശദീകരണവുമായി ആരോപണവിധേയയായ വീട്ടമ്മ. സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിയിൽ നിന്നും ഭീഷണിയുണ്ടെന്നു കാട്ടി ഇവർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. എസ്.എൻ.ഡി.പി യോഗം പുത്തനങ്ങാടി ശാഖാ സെക്രട്ടറി രാഹുലിനെയാണ് രാവിലെ പൂവേലിൽ ഗോൾഡ് ഉടമ കാരാപ്പുഴ പൂവേലിൽ വീട്ടിൽ അരുൺ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായി പരാതി ഉയർന്നത്. ഈ വിഷയത്തിൽ രാഹുൽ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വാർത്ത ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടതിനു പിന്നാലെയാണ് ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി ആരോപണ വിധേയയായ വീട്ടമ്മ രംഗത്ത് എത്തിയത്.

Advertisements

പുത്തനങ്ങാടി പുത്തൻപറമ്പിൽ പി.കെ പത്മകുമാരിയാണ് ഇതു സംബന്ധിച്ചു കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. താൻ പ്രദേശത്ത് തനിച്ചാണ് താമസിക്കുന്നതെന്ന് പത്മകുമാരി നൽകിയ പരാതിയിൽ പറയുന്നു. ഇവിടെ ഒരു പലചരക്ക് കട ഇവരുടെ വീടിനോട് നടത്തുന്നുണ്ട്. ഇവരുടെ കടയിലേയ്ക്കുള്ള ഭാഗത്ത് വളവിലായി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം മിൽമ്മയിൽ നിന്നും പാലുമായി വാഹനങ്ങൾ കടയിലേയ്ക്ക് എത്താൻ ബുദ്ധിമുട്ട് നേരിട്ടതായി ഇവർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ വീട്ടിലേയ്ക്കും, കടയിലേയ്ക്കുമുള്ള യാത്ര തടസപ്പെടുത്തി വാഹനങ്ങൾ വളവിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നൽകണമെന്ന് ഇവർ എസ്.എൻ.ഡി.പി ശാഖാ യോഗം സെക്രട്ടറി രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ സമുദായം ഈ വിഷയത്തിൽ തനിക്കൊപ്പം നിൽക്കുമെന്ന് കരുതിയാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ, വർഷങ്ങളായി വാഹനം ഇവിടെ പാർക്ക് ചെയ്യുന്നതാണ് എന്നും മാറ്റാൻ സാധിക്കില്ലെന്നും രാഹുൽ നിലപാട് എടുത്തതായി ഇവർ പറയുന്നു. ഇതേ തുടർന്ന്, ഇത്തരണ ഉത്പന്ന പിരിവിന് എത്തിയപ്പോൾ തനിക്ക് ഉത്പന്നങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചു. യാതൊരു കാര്യവും ചെയ്യുന്നില്ലെന്നും, അത് ചെയ്തു തന്ന ശേഷം പിരിവ് നൽകാമെന്നും താൻ അറിയിച്ചതായി പത്മകുമാരി പറയുന്നു.

ഈ സമയം ശാഖയുമായി സഹകരിക്കാത്തവർ രാജി വയ്ക്കുകയാണ് നല്ലതെന്ന് രാഹുൽ പറഞ്ഞു. തുടർന്ന്, രാജി ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച് ശല്യം ചെയ്തതായും നിരന്തരം സന്ദേശം അയച്ചതായും ഇവർ പറയുന്നു. ഇതു സംബന്ധിച്ചുള്ള തർക്കമാണ് ഇത്തരത്തിൽ പരാതി ആയതെന്നാണ് വീട്ടമ്മ ജാഗ്രത ന്യൂസ് ലൈവിനെ അറിയിച്ചത്. വിഷയത്തിൽ രണ്ട് കൂട്ടരെയും പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനാണ് വെസ്റ്റ് പൊലീസ് ഒരുങ്ങുന്നത്.

Hot Topics

Related Articles