അകലക്കുന്നത്ത് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നടത്തി

അകലക്കുന്നം : ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അർഹരായ ആളുകൾക്ക് നിർമിച്ചു നൽകുന്ന 50 വീടുകളിൽ ആദ്യത്തെ വീട് അകലക്കുന്നം പഞ്ചായത്തിലെ 12-ാം വാർഡിൽ കരിമ്പിക്കൽ വീട്ടിൽ സിറിയക്കിന് അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് ഭിസ്ബറോയുടെ സഹകരണത്തോടെയാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഭവന നിർമാണം പൂർത്തീകരിച്ചത്.സമൂഹത്തിലെ നിരാലംബരായ ആളുകൾക്ക് ആശ്വാസമാവുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി സ്ഥാപിതമായ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർമ്മാണം നടന്നു വരുന്ന 49 വീടുകൾ സമയബന്ധിതമായി തന്നെ പൂർത്തിയാക്കി നൽകുമെന്ന് ഫൌണ്ടേഷൻ ചെയർമാൻ കൂടിയായ അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. കെ. കെ രാജു , അഡ്വ : ബിജു ഏബ്രഹാം,മധു മോഹനൻ , മാത്തച്ചൻ താമരശ്ശേരി,ജീനാ ജോയി, ഷിജാ സെബാസ്റ്റ്യൻ, മറ്റ് ജനപ്രതിനിധികൾ മുതലായവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles