കോട്ടയം മലയാള മനോരമ ജംഗ്ഷനിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് കളത്തിപ്പടി സ്വദേശി

കോട്ടയം: മലയാള മനോരമ ജംഗ്ഷനു സമീപം സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കളത്തിപ്പടി ഗിരീദീപം സ്‌കൂളിനു സമീപം കാരാണി ഊരാട്ടുപറമ്പിൽ ജോയി ജോസഫാ(57)ണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 17 നായിരുന്നു സംഭവം. നാഗമ്പടം ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ജോയി സഞ്ചരിച്ച ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജോയിയെ ബസ് മീറ്ററുകളോളം ദൂരം വലിച്ചു നീക്കി കൊണ്ടു പോയി. അപകടത്തിൽ പരിക്കേറ്റ ജോയി ഇന്നു പുലർച്ചെ വരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇന്നു പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന്. ഭാര്യ : നിർമ്മല ജോയി. മക്കൾ: ജെറിൻ , അനീഷ്, ആഷ്‌ന.

Advertisements

Hot Topics

Related Articles