മുട്ടമ്പലം പബ്ലിക്ക് ലൈബ്രറി വാർഷികാഘോഷം സമാപനം സെപ്റ്റംബർ 22 ഞായറാഴ്ച ; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

മുട്ടമ്പലം: മുട്ടമ്പലം പബ്ലിക്ക് ലൈബ്രറിയുടെ വാർഷികാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ മധു, സംവിധായകൻ ജയരാജ് എന്നിവർ പ്രസംഗിക്കും. അഖില കേരള പ്രസംഗ മത്സരം, അഖില കേരള ചെസ് മത്സരം തുടങ്ങിയവരും നടക്കും. മൂന്നിന് വേൾഡ് റെക്കോർഡിസ്റ്റ് സജീവ് പള്ളത്തിന്റെ മെന്റലിസം, വൈകിട്ട് ആറിന് തിരുവാതിര, തുടർന്ന് കോമഡി മാസ്‌റ്റേഴ്‌സിന്റെ കോമഡി ഷോ എന്നിവ നടക്കും.

Advertisements

Hot Topics

Related Articles