വൈക്കം: എസ് എൻ ഡി പി യോഗം വൈക്കം ടൗൺ ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ മഹാസമാധിയോടനുബന്ധിച്ച് വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഗരു പ്രസാദ ഊട്ടു നടത്തി. വൈക്കം ആശ്രമം സ്കൂൾ ഹാളിൽ 2500 പേർക്കാണ് സദ്യയൊരുക്കിയത്. വൈക്കം ടൗൺ ശാഖായോഗം കഴിഞ്ഞ 18വർഷമായി മഹാസമാധി ദിനത്തിൽ ഗുരുപ്രസാദ ഊട്ട് നടത്തിവരുന്നുണ്ട്. ശാഖായോഗം ഭരണസമിതിശാഖായോഗം അംഗങ്ങളിൽ നിന്നു ധന സമാഹരണം നടത്തിയാണ് ഗുരുപ്രസാദ ഊട്ടുനടത്തിയത്. വൈക്കം സത്യഗ്രഹ സമരകാലത്ത് സത്യഗ്രഹികൾക്ക് വിശ്രമിക്കാൻ ആശ്രമം തീർക്കാനായി ശ്രീനാരായണ ഗുരുവിലയ്ക്കു വാങ്ങിയ സ്ഥലത്ത് പിന്നീട് ആരംഭിച്ചതാണ് വൈക്കം സത്യഗ്രഹ സ്മാരക ഹയർ സെക്കൻഡറി സ്കുളെന്ന് വിഖ്യാതമായ വൈക്കം ആശ്രമം സ്കൂൾ. ശ്രീനാരായണ ഗുരുദേവൻ്റെ ഛായാചിത്രത്തിന് മുന്നിലിട്ട ഇലയിൽ വിഭവങ്ങൾ വിളമ്പി യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് ഗുരുപ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്തു.
എസ് എൻ ഡി യോഗം വൈക്കം ടൗൺ ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ രാവിലെ 10ന് ശാഖായോഗം പ്രസിഡൻ്റ് എൻ.കെ.രമേശ് ബാബുവിൻ്റെ നേതൃത്വത്തിൽ ശാന്തി യാത്ര നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാന്തി യാത്ര വൈക്കം ടൗൺ പടിഞ്ഞാറെനടഗുരുമന്ദിരത്തെ വലംവച്ച് ശാഖായോഗമന്ദിരത്തിൽ സമാപിച്ചു. തുടർന്ന് കൺവീനർമാരായ സുവർണഭരതൻ, ഉദയമ്മ എന്നിവരുടെ നേതൃത്വത്തിൽ ഉപവാസ പ്രാർഥന നടത്തി. ശാഖായോഗം പ്രസിഡൻ്റ് എൻ.കെ. രമേശ് ബാബു, സെക്രട്ടറി കെ.കെ. വിജയപ്പൻ, വൈസ് പ്രവിഡൻ്റ് ലൈബാലകൃഷ്ണൻ, എൻ.അനിൽകുമാർ, യൂത്ത്മൂവ്മെൻ്റ് സെക്രട്ടറി റെജി ഭാസ്കർ, വനിതാ സംഘം സെക്രട്ടറി ഷീലചന്ദ്രൻ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.