തൃശ്ശൂര്‍: തൃശ്ശൂര്‍പൂരം കലക്കലില്‍ ഗൂഡാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. റിപ്പോർട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല.
Advertisements
പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. എനിക്കു മനസ്സിലായ കാര്യങ്ങൾ അനുസരിച്ചിട്ടുള്ളത് ആ റിപ്പോർട്ടിൽ വന്നു കൊള്ളണമെന്നില്ല. ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്ന് സുനിൽകുമാർ പ്രതികരിച്ചു.