കോട്ടയം നഗരസഭയുടെ നട്ടാശേരി നഗര ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ : നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും 

കോട്ടയം : നഗരസഭയുടെ നട്ടാശേരിയിലെ നഗര ജനകീയ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. മാവേലിപ്പടി – കരണ്ടേലിപ്പടി  റോഡിൽ ( ഓൾഡ് -മാധവ് ഹോസ്റ്റൽ) 

Advertisements

നാളെ സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ  ആശുപത്രി ഉദ്ഘാടനം ചെയ്യും.  നഗരസഭ അംഗം വിനു ആർ. മോഹൻ അധ്യക്ഷത വഹിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ വർധിച്ചുവരുന്ന നഗരവൽകരണം ആരോഗ്യമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതിലൂടെ നഗര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ സ്‌ഥാപനത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും. സ്ട്രിപ്പുകൾ, കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് ടെസ്റ്റിന് ഉള്ള സൗകര്യവും ഉണ്ടായിരിക്കും. ഒരു ഡോക്ടറും , രണ്ട് സ്റ്റാഫ് നേഴ്സും , ഒന്ന് വീതം ഫാർമസിസ്റ്റും , സപ്പോർട്ടീവ് സ്റ്റാഫും , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും അടങ്ങുന്ന ടീം ആശുപത്രിയിൽ ഉണ്ടാകും. മൈനർ ഡ്രസിങ് ,

ഒബ്സെർവഷൻ സൗകര്യം,റഫറൽ  സംവിധാനങ്ങൾ  ,ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , കുട്ടികൾക്കുള്ള ഇമ്മ്യൂണൈസേഷൻ  തുടങ്ങിയ സേവനങ്ങൾ  ലഭിക്കുന്നതാണ്. 

Hot Topics

Related Articles