കാൺപൂർ : യുപിയിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നു. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. അടുത്തിടെ കാൺപൂരിൽ വെച്ച് കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു . ഇതിനായി റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും സമീപം പെട്രോളും വെടിമരുന്നും കണ്ടെടുത്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പുതിയ സംഭവം.
ഇപ്പോൾ നോർത്തേൺ സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പെരമ്പൂർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ചെറിയ എൽപിജി സിലിണ്ടർ കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിൻ ഇതുവഴി കടന്നു പോകുന്നതിനിടെ ലോക്കോ പൈലറ്റ് ഇതുകണ്ട് ഗുഡ്‌സ് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയിൽവേ ട്രാക്കിൽ സൂക്ഷിച്ചിരുന്ന അഞ്ച് കിലോ കപ്പാസിറ്റിയുള്ള എൽജിപിയുടെ ഒഴിഞ്ഞ സിലിണ്ടർ കണ്ടെത്തിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്പി പറഞ്ഞു. ട്രെയിനിൻ്റെ വേഗത വളരെ കുറവായിരുന്നുവെന്നും സിലിണ്ടർ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇടുകയും തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ചെയ്തെന്നുമാണ് റിപ്പോര്‍ട്ടുകൾ. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.