കോട്ടയം പാലാ രാമപുരം ഐങ്കൊമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പുരയിടത്തിലേയ്ക്കു പാഞ്ഞു കയറി; ഡ്രൈവറും കാറിനുള്ളിലുണ്ടായിരുന്ന ഇടുക്കി സ്വദേശികളായ സ്ത്രീകളും രക്ഷപെട്ടത് ഭാഗ്യംകൊണ്ടു മാത്രം

ഐങ്കൊമ്പിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

പാലാ: പാലാ – തൊടുപുഴ റൂട്ടിൽ രാമപുരം ഐങ്കൊമ്പിൽ നിയന്ത്രണം വിട്ട കാർ അമിത വേഗത്തിൽ റോഡരികിലേയ്ക്കു പാഞ്ഞുകയറി. ഭാഗ്യം കൊണ്ടു മാത്രം ഒഴിവായത് വൻ ദുരന്തം. കാറിനുള്ളിലുണ്ടായിരുന്ന വീട്ടമ്മമാർക്ക് നിസാര പരിക്കേറ്റു. ഭാഗ്യംകൊണ്ടു മാത്രമാണ് ഇവർ വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. ഇടുക്കി മാങ്കുളം പനച്ചിനാനിക്കൽ സാബു മാത്യു, അമ്മ എൽസമ്മ, ആന്റി ലീലാമ്മ എന്നിവരെയാണ് പരിക്കുകളോടെ പാലാ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ഇടുക്കി മാങ്കുളത്തു നിന്നും ചേർപ്പുങ്കൽ മെഡിസിറ്റിയിലേയ്ക്കു വരികയായിരുന്നു കുടുംബം സഞ്ചരിച്ച വാഹനം. വാഹനം ഓടിച്ചിരുന്ന സാബു മാത്യുവിന്റെ മാതാവിനെ മെഡിസിറ്റിയിൽ പരിശോധനയ്ക്കു വിധേയനാക്കുന്നതിനു വേണ്ടിയാണ് ഇവർ എത്തിയത്. പാലാ രാമപുരം ഐങ്കൊമ്പിൽ എത്തിയതോടെ നിയന്ത്രണം നഷ്ടമായ കാർ, റോഡിൽ നിന്നും തെന്നിമാറി നാലടി താഴ്ചയുള്ള പുരയിടത്തിലേയ്ക്കു ചാടി. ഐങ്കൊമ്പ് ചെക്കാട്ട് ജോസഫിന്റെ പുരയിടത്തിലേയ്ക്കാണ് കാർ പാഞ്ഞു കയറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ നിന്നും നിയന്ത്രണം നഷ്ടമായ കാർ, ആ പുരയിടത്തിൽ മീൻ വളർത്തുന്നതിനായി നിർമ്മിച്ച ചെറിയ കുളം ഇടിച്ചു തകർത്ത് സമീപത്തെ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്നുണ്ടായ വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകട വിവരം അറിഞ്ഞ് പാലാ, രാമപുരം പൊലീസ് സംഘവും, ഹൈവേ പെട്രോളിംങ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Hot Topics

Related Articles