ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൾ റഷീദ് അന്തരിച്ചു

മല്ലപ്പള്ളി : ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൾ റഷീദ് (79) അന്തരിച്ചു. കബറടക്കം വായ്പൂര് പഴയ പള്ളി കബർസ്ഥാനിൽ നടത്തി. ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഭാര്യ : നസീമാബീവി.
മക്കൾ: ഷിയാസ്, സജിത, സബിത, സൈറ.
മരുമക്കൾ : താഹ ഈരാട്ടുപേട്ട, സലീം കാഞ്ഞിരപ്പള്ളി, ഫാത്തിമ, പരേതനായ ജാഫർ. 10 വർഷത്തിലധികമായി ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷനായി ചുമതല നിർവഹിച്ചു വരികയായിരുന്നു. 6 മാസം മുമ്പ് വരെ ശബരിമലയിൽ വാവര് നടയിൽ എത്തിയിരുന്നു.

Advertisements

Hot Topics

Related Articles