പന്തളദേശം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി

പന്തളം : പന്തളദേശം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി . ചെളിത്തടത്തിൽ ഗ്രൗണ്ടിൽ നടന്ന ഓണാഘോഷം അസോസിയേഷൻ രക്ഷാധികാരി പി. രാമവർമ്മരാജ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് എൻ വി രാധാക്യഷ്ണനൻ നായർ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർമാരായ പന്തളം മഹേഷ്, രശ്മി രാജീവ് എന്നിവർ മുഖ്യാത്ഥികളായി. അസോസിയേഷൻ ട്രഷറർ വി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ബാബു ഡാനിയേൽ, ജോയിൻ സെക്രട്ടറി സഖറിയ വർഗീസ്, വനിതാ വേദി പ്രസിഡന്റ്‌ വിജയാ മോഹനൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി ആർ വിഷ്ണുരാജ്, ജോയിൻ സെക്രട്ടറി സാബു സി ജോൺ നന്ദിയും പറഞ്ഞു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കൽ എന്നിവ നടന്നു.

Advertisements

Hot Topics

Related Articles