മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളം കിട്ടാക്കനി; കുടിവെള്ള പദ്ധതികളിലും വെള്ളമില്ല; വെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങള്‍

മല്ലപ്പള്ളി: വേനല്‍ ചൂട് കടുത്ത് മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളം കിട്ടാക്കനിയാകുന്നു. താലൂക്കിലെ മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ ഉയര്‍ന പ്രദേശങ്ങളില്‍ കുടി വെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികളും പൈപ്പുലൈനുകളും ഉണ്ടെങ്കിലും വെള്ളമെത്തുന്നത് വല്ലപ്പോഴും മാത്രമാണ്. മിക്ക പ്രദേശങ്ങളിലും കുടി വെള്ള o വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ ജനങ്ങള്‍.

Advertisements

അടുഞ്ഞ കിണറുകളില്‍ നിന്നും മറ്റും വെള്ളം ശേഖരിച്ചിരുന്നവരാണ് ഇപ്പോള്‍ ഏറെ ദുരിതത്തിലായിരിക്കുന്നത്. കുടി വെള്ള സ്രോതസുകളിലെ വെള്ളം വറ്റിതുടങ്ങിയതോടെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. പൈപ്പുലൈനുകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കുടിവെള്ളം എത്തിയിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ മാസത്തില്‍ മൂന്ന് ദിവസമാണ് കുടിവെള്ളം എത്തുന്നത്. കുടി വെള്ള പദ്ധതികള്‍ക്കായി വെള്ളം ശേഖരിക്കുന്നതിന് കുഴിച്ചിരിക്കുന്ന കിണറുകള്‍ മണി മലയാറ്റിലും സമീപത്തുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ്റിലെ വെള്ളം താഴ്ന്നതോടെ കുടിവെള്ള പദ്ധതികളിലും വെള്ളമില്ലാതെയായി. കുടിവെള്ളക്ഷാമം അതിരു ക്ഷമായതോടെ പ്രദേശവാസികള്‍ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

Hot Topics

Related Articles