ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ മേഖലകള്‍ കണ്ടെത്താറുണ്ടെന്നും അദ്ദേഹം കുറിച്ചു.
”ചരിത്രത്തിലെ ഏതു സമയത്തേക്കാളും ശക്തവും ചലനാത്മകവുമാണ് നിലവില്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം. പ്രധാനമന്ത്രി മോദി, നമ്മള് ഒരുമിച്ച് ഇരിക്കുമ്ബോഴെല്ലാം, സഹകരണത്തിനുള്ള പുതിയ മേഖലകള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവില്‍ ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഇന്നും അതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല.’ – പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോദിക്കൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്റ എന്നിവരുണ്ടായിരുന്നു.