ഈ കൂട്ടായ്മ ആരെയും വെല്ലുവിളിക്കാൻ അല്ല : ക്വാഡ് ഉച്ചകോടിയില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി 

വാഷിങ്ടൻ: സ്വതന്ത്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമ്ബന്നവുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.’ക്വാഡ് ചതുർരാഷ്ട്ര കൂട്ടായ്മ ആരെയും എതിർക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, നിയമവിധേയമായ ഒരു രാജ്യാന്തര വ്യവസ്ഥയ്ക്കും പരമാധികാരത്തെ മാനിക്കുന്നതിനുമാണ്’ – വില്‍‌മിങ്ടനില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന് ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisements

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ സ്വന്തം നാട്ടില്‍ ആതിഥ്യമരുളിയതും ഉഭയകക്ഷി ചർച്ചകള്‍ നടത്തിയതും പ്രാധാന്യമർഹിക്കുന്നതാണ് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്വാഡ് ഉച്ചകോടി ഇത്തവണ ഇന്ത്യയിലാണ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്റെ നാടായ വില്‍‌മിങ്ടനിലേക്കു മാറ്റുകയായിരുന്നു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രിപദം ഒഴിയുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കും ജനുവരിയില്‍ യുഎസ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്ന ജോ ബൈഡനും ഇത് വിടവാങ്ങല്‍ ഉച്ചകോടിയാണ്.

Hot Topics

Related Articles