കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓർവയൽ, ദേവപുരം എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യൂതി മുടങ്ങുന്നതാരികും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൊച്ചുപറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിച്ചിറ ,ലയ് ക്ക് ,വട്ടക്കളം, കൊച്ചു പാലം , ഹരികണ്ഠ മംഗലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ലൈൻ വർക്ക് നടക്കുന്നതിനാൽ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ , കല്ലം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം, പ്ലാമൂഡ്, റൈസിംഗ് സൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി, പാറക്കകടവ് ,തലപ്പാടി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെത്തിപ്പുഴ കടവ്, ആനന്ദാശ്രമം, ചുടുകാട്, ഹള്ളാപ്പാറ, ദേവമാതാ കോൺവെൻ്റ്, മോർകുളങ്ങര, കാനറ പേപ്പർ മിൽ റോഡ്, എച്ച് ടി കാനറ പേപ്പർ മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാത്തൂർപടി, അനികോൺ, ചേലമറ്റംപടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.