ജോ ബെഡന് വെള്ളിയിൽ തീർത്ത ട്രെയിൻ; ഭാര്യയ്ക്ക് കാശ്മീരി ഷാൾ; സമ്മാനങ്ങളുമായി മോദി അമേരിക്കയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കിടെ മോദി ബൈഡനും ഭാര്യ ജിൽ ബൈഡനും കൊടുത്ത സമ്മാനങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. വെള്ളിയിൽ തീർത്ത കരകൗശല ട്രെയിൻ ആണ് മോദി ബൈഡന് സമ്മാനിച്ചത്. ഡൽഹി – ഡെലവെയർ എന്നും ഇന്ത്യൻ റെയിൽവേ എന്നും ആലേഖനം ചെയ്ത കസ്റ്റമമൈസ്ഡ് ട്രെയിൻ ആണിത്.

Advertisements

വെള്ളി കൊണ്ടുള്ള കരകൗശലത്തിൽ സമ്ബന്നമായ പാരമ്ബര്യത്തിന് പേരുകേട്ട മഹാരാഷ്ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഈ വിശിഷ്ട സമ്മാനം നിർമിച്ചത്. പ്രഥമ വനിത ജിൽ ബൈഡന് കശ്മീരി പശ്മിന ഷാൾ ആണ് മോദി ഉപഹാരമായി നൽകിയത്.
അതേസമയം, ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിൽ എത്തിയത്. അതേസമയം ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

Hot Topics

Related Articles