ആലപ്പുഴ : നീരേറ്റുപുറം പമ്പാ ബോട്ട് റേയ്സ് ക്ലബ്ബ് ജലമേളയിൽ റിക്സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടൻ ജേതാവായി. റെന്നി വർഗ്ഗീസ് ക്യപ്റ്റനായ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനെ അരവള്ളപ്പാടുകൾക്ക് പിന്നിലാക്കിയാണ് തലവടി ചുണ്ടൻ ജേതാവായത്. അശ്വന്ത് പെരുംമ്പിടാക്കളം ക്യാപ്റ്റനായ നിറവ് പൂന്തുരുത്തി ജവഹർ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹർ തായങ്കരി മൂന്നാം സ്ഥാനം നേടി.
വെപ്പ് എ ഗ്രഡ് ഫൈനൽ മത്സരത്തിൽ ജോവൽ ജോഷി ക്യാപ്റ്റനായ സെൻ്റ് ജോർജ്ജ് ബോട്ട് ക്ലബ്ബ് പാണ്ടങ്കരി തുഴഞ്ഞ പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനവും പ്രീത കൊച്ചുമോൻ ക്യാപ്റ്റനായ ഇസ്രായൻ ബോട്ട് ക്ലബ്ബ് പൂന്തുരുത്തി തുഴഞ്ഞ കോട്ടപ്പറമ്പൻ രണ്ടാം സ്ഥാനവും ആൽമ്പിൻ ജോൺ ക്യാപ്റ്റനായ വിബിസി വൈശ്യംഭാഗം ബ്ലോട്ട് ക്ലബ്ബ് തുഴഞ്ഞ ആശാ പുളിക്കകളം മൂന്നാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ ധൃഷിത്ത് പ്രമോദ് ഉണ്ണി ക്യാപ്റ്റനായ തുരുത്തിത്തറ ഒന്നാം സ്ഥാനം ലഭിച്ചു. ഇരുട്ടുകുത്തി ബി ഗ്രഡ് മത്സരത്തിൽ മത്തായി കെ. ആൻ്റണി ക്യാപ്റ്റനായ കൊണ്ടാക്കൽ ബോട്ട് ക്ലബ്ബ് തുഴഞ്ഞ കുറുപ്പുപറമ്പൻ ഒന്നാം സ്ഥാനവും വിഷ്ണു പ്രകാശ് പായിപ്പാട് ക്യാപ്റ്റനായ റ്റിബിസി കുട്ടനാട് തുഴഞ്ഞ ജലറാണി രണ്ടാം സ്ഥാനവും ബിബിൻ മാധവൻ ക്യാപ്റ്റനായ മേൽപ്പാടം ബോട്ട് ക്ലബ്ബ് തുഴഞ്ഞ ദാനിയേൽ മൂന്നാം സ്ഥാനവും ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വള്ളംകളിക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളന ഉദ്ഘാടനം ആന്റോ ആന്റണി എംപിയും ജലോത്സവം ഉദ്ഘാടനം മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി ജെ കുര്യനും നിർവ്വഹിച്ചു. ജലോത്സവ ചെയർമാൻ റെജിഏബ്രഹാം തൈകടവിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയർമാൻ ബാബു വലിയവീടൻ, ജഗൻ തോമസ്, എ വി കുര്യൻ, വി കെ കുര്യൻ, ജനറൽ കൺവീനർമാരായ ബിജു പാലത്തിങ്കൽ, അജിത്ത്കുമാർ പിഷാരത്ത്, ജോജി ജെ വൈലപ്പള്ളി, പി റ്റി പ്രകാശ്, ഇ കെ തങ്കപ്പൻ, തങ്കച്ചൻ പാട്ടത്തിൽ, മോഹനൻ അബ്രയിൽ മിനു തോമസ്, ഹരികുമാർ അർത്തിശ്ശേരി, അനിൽ വെറ്റില കണ്ടം, അജികുമാർ കലവറശേരി, ജയിംസ്, കെ കെ രാജു, രാജേഷ്, ജയിംസ് എന്നിവർ പ്രസംഗിച്ചു.