രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 766 ആയി; 60 പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സർക്കാർ. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 2024-25ല്‍ 766 ആയി ഉയർന്നു. 2023-24 വർഷത്തില്‍ 706 മെഡിക്കല്‍ കോളജുകള്‍ ആണ് ഉണ്ടായിരുന്നത്. മോദി സർക്കാരിന്‍റെ ആദ്യ 100 ദിവസങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചതാണിത്.

Advertisements

കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013-14ല്‍ 387 ആയിരുന്നു മെഡിക്കല്‍ കോളജുകളുടെ എണ്ണമെങ്കില്‍ 2024-25ല്‍ 766 ആയി. സർക്കാർ മെഡിക്കല്‍ കോളജുകള്‍- 423, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍- 343). എംബിബിഎസ് സീറ്റുകളുടെ എണ്ണം 2023-24 ല്‍ 1,08,940 ആയിരുന്നു. 2024-25 ല്‍ 1,15,812 ആയി. അതായത് 6.30 ശതമാനം വർദ്ധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിജി മെഡിക്കല്‍ സീറ്റുകള്‍ 2023-24ല്‍ 69,024 ആയിരുന്നത് 2024-25ല്‍ 73,111 ആയി വർദ്ധിച്ചു. 2013-14 മെഡിക്കല്‍ പിജി സീറ്റുകളുടെ എണ്ണം 31,185 ആയിരുന്നു. അതായത് കഴിഞ്ഞ 10 വർഷത്തിനിടയില്‍ പിജി സീറ്റുകളുടെ എണ്ണത്തില്‍ 39,460 സീറ്റുകളുടെ
വാർദ്ധനവാണുണ്ടായത്. ബിഹാറില്‍ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സർക്കാർ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും ആരോഗ്യ മന്ത്രി നദ്ദ അറിയിച്ചു. 2024 ഓഗസ്റ്റ് 12-ന് ബിഹാർ സർക്കാർ 150.13 ഏക്കർ കൈമാറിയതോടെ എയിംസ് ദർഭംഗയുടെ കാര്യത്തിലുള്ള ദീർഘകാലമായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നം പരിഹരിച്ചെന്നാണ് മന്ത്രി പറഞ്ഞത്. 2020 സെപ്റ്റംബറിലാണ് എയിംസ് ദർഭംഗ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. 1,264 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്., രോഗികള്‍ക്ക് താങ്ങാനാകുന്ന മികച്ച സൌകര്യങ്ങളോടെയുള്ള ചികിത്സ നല്‍കാൻ എയിംസിലൂടെ കഴിയുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.