കല്ലറ: പതിനാറു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കല്ലറ വട്ടപ്പറമ്പിൽ വൈഷ്ണവ്(അമ്പാടി -22)നെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. കല്ലറ സ്വദേശിയായ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ ഇയാൾ വീട്ടിൽ ആളില്ലാത്ത സമയത്തെത്തി പീഡനം നടത്തുകയായിരുന്നു. കുട്ടി തൻ്റെ അമ്മയെ വിവരമറിയിച്ചതിനെതുടർന്നാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഒ ടി എസ് റെനീഷ്, സിപിഒ മാരായ സുമൻ പി മണി, അജിത്, നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് രക്ഷപെടാൻ ശ്രമിക്കുകയായിരുന്ന പ്രതിയെ പിടി കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.