നഗരസഭ 25 ആം വാർഡിലെ ഹെൽത്ത് വെൽനെസ് സെന്റർ പ്രവർത്തനം ആരംഭിച്ചു; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: നഗരസഭ 25 ആം വാർഡിലെ ഹെൽത്ത് വെൽനസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. മന്ത്രി വി.എൻ വാസവൻ സെന്ററിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തിരുവാതുക്കൽ വാഴേപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ച ഹെൽത്ത് വെൽനസ് സെന്റർ സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ, നഗരസഭ അംഗങ്ങളായ സി.ജി രഞ്ജിത്ത്, ജിഷ ജോഷി , മുൻ നഗരസഭ അംഗം സി.എൻ സത്യനേശൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles