കോട്ടയം കുമരകം കൈപ്പുഴമുട്ടിൽ ആറ്റിൽ മുങ്ങിപ്പോയ കാറിനുള്ളിൽ കുടുംബം; നാട്ടുകാർ ഓടിക്കൂടിയത് കാറിനുള്ളിലെ നിലവിളി കേട്ട്; വെള്ളത്തിനുള്ളിൽ മുങ്ങിക്കിടക്കുന്ന കാർ കണ്ടെത്തി

കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ ആറ്റിൽ മുങ്ങിപ്പോയ കാർ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. കാറിനുള്ളിൽ ഒരു കുടുംബമുണ്ടെന്നാണ് സംശയിക്കുന്നത്. ഈ കാർ വെള്ളത്തിൽ വീണപ്പോൾ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കാർ വെള്ളത്തിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കാറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുമരകത്തു നിന്നും മെഡിക്കൽ കോളേജ് റൂട്ടിലേയ്ക്കുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഏത് വിധത്തിലാണ് ഇവിടെ എത്തിയതെന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

Advertisements

Hot Topics

Related Articles