വിജ്ഞാന പത്തനംതിട്ട : മെഗാ ജോബ് ഫെയർ സ്വാഗത സംഘ രൂപീകരണം നാളെ

തിരുവല്ല :
വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി നടക്കുന്ന റിക്രൂട്ട്‍മെന്റ് ഡ്രൈവുകളും, മെഗാ ജോബ് ഫെയറും ജനകീയമായി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലേക്ക് സ്വാഗത സംഘം രൂപീകരിക്കുന്നു. സെപ്റ്റംബർ 24 ന് (ചൊവ്വാഴ്ച) 3 മണിക്ക് തിരുവല്ല മാര്‍ത്തോമാ കോളേജില്‍ വെച്ച് നടക്കുന്ന സ്വാഗത സംഘ രൂപീകരണ യോഗം തിരുവല്ല എംഎല്‍എ മാത്യു റ്റി തോമസ് അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ മൈഗ്രേഷന്‍ കോണ്‍ക്ളേവ് രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, ജില്ലയിലെ മറ്റ് എം എല്‍ എ മാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles