കുമരകം കൈപ്പുഴ മുട്ടിലെ അപകടം: എറണാകുളം കണക്ടിംങ് ക്യാബിൽ നിന്നും കാർ വാടകയ്ക്ക് എടുത്തത് ഒരു സ്ത്രീയും പുരുഷനും; നൽകിയത് മഹാരാഷ്ട്ര വിലാസം; കൈപ്പുഴ മുട്ടിലെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കോട്ടയം: കുമരകം കൈപ്പുഴ മുട്ടിൽ കാർ അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്രയിലെ താനേ സ്വദേശികളെന്നതിന്റെ കൂടുതൽ വിവരങ്ങൾ ജാഗ്രത ന്യൂസ് ലൈവിന്. എറണാകുളം കണക്ടിംങ് ക്യാബ് റെന്റ് എ കാർ സർവീസിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഒരു സ്ത്രീയും പുരുഷനും ഇവരുടെ ഓഫിസിൽ എത്തിയത്. തുടർന്ന്, ഇവിടെ എത്തിയ ശേഷം കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു. മഹാരാഷ്ട്ര താനേ ഫ്‌ളാറ്റ് നമ്പർ ത്രീയിൽ ജെയിംസ് ജോർജ് എന്ന വിലാസമാണ് കാർ വാടകയ്ക്ക് എടുക്കാൻ ഇവർ നൽകിയിരുന്നത്.

Advertisements

ഇവർ കൊട്ടാരക്കര അഡ്രസാണ് ലോക്കൽ വിലാസമായി നൽകിയിരുന്നത്. പ്രാദേശിക വിലാസമായി കൊട്ടാരക്കര ഓടനാവട്ടത്തെ വിലാസവും നൽകിയിരുന്നു. ഇവിടെ നിന്നും രാത്രി 8.45 ഓടെ കുമരകത്ത് എത്തിയാണ് കാർ അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ഇവർ ഏത് റൂട്ടിലേയ്ക്കു പോകുന്നു എന്നത് അടക്കമുള്ള യാതൊരു വിവരവും റെന്റ് എ കാർ കമ്പനി അധികൃതരെ അറിയിച്ചിരുന്നുമില്ല. 1976 ആണ് ജെയിംസ് ജോർജ് എന്നയാളുടെ ജന്മവർഷമായി തിരിച്ചറിയൽ രേഖയിൽ കാണിച്ചിരിക്കുന്നത്. 1997 ഡേറ്റ് ഓഫ് ബർത്ത് രേഖകളിൽ കാണിച്ചിരിക്കുന്ന യുവതിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന.

Hot Topics

Related Articles