തിരുവല്ല : ശാരീരികവും, മാനസികവും,വൈകാരികവുമായ അസന്തുലിതാവസ്ഥകളേയും;അസുഖങ്ങളേയും കൃത്യമായി മനസ്സിലാക്കുന്ന പുരാതനവും,ശാസ്ത്രീയവും,ഫലപ്രദവുമായ ആയൂർവ്വേദ രോഗനിർണയ രീതിയായ നാഡീ പരീക്ഷാ (പൾസ് ഡയഗണോസിസ്)മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 9 മുതൽ 4 മണി വരെ ഇലന്തൂർ,ഇടപ്പരിയാരം ആർട്ട് ഓഫ് ലിവിംഗ് സെൻററായ നളന്ദ മന്ദിറിൽ വെച്ച് നടക്കുന്നു.
ഡയബറ്റിസ്,ആസ്മ,രക്തസമ്മർദ്ദം,മൈഗ്രേയിൽ,മുടിയുടെ ആരോഗ്യപ്രശ്നങ്ങൾ,കിഡ്നി രോഗങ്ങൾ,ടെൻഷൻ,ഇസ്നോഫീലിയ,ഹൃദയരോഗങ്ങൾ,ത്വക് രോഗങ്ങൾ,ആർത്തവ തകരാറുകൾ,കരൾ രോഗങ്ങൾ,ഹോർമോൺ പ്രശ്നങ്ങൾ,സന്ധി വേദനകൾ തുടങ്ങിയവ ഉള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാഡീ പരീക്ഷയിലൂടെ രോഗ ലക്ഷണങ്ങൾ മാത്രം പരിഗണിക്കാതെ അസന്തുലിതാവസ്ഥകൾ കണ്ടെത്തി മൂലകാരണങ്ങൾ തുറന്നുകാട്ടുന്നു.ഭാവിയിൽ വന്നേക്കാവുന്ന ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.ശരീരത്തിലേക്ക് കടന്നു കയറാതെയുള്ള രോഗനിർണ്ണയ രീതിയാണിത്. ശ്രീ. ശ്രി. തത്ത്വയുടെ പ്രശസ്ത നാഡീരോഗ വിദഗ്ദ്ധയായ ഡോ:വിദ്യാ നന്ദകിഷോർ,ബംഗലൂർ ആരോഗ്യ ക്യാമ്പിന് നേതൃത്വം നൽകും. ബുക്കിംഗിനും,വിവരങ്ങൾക്കും 9048685287 ൽ വിളിക്കുക.