ചങ്ങനാശ്ശേരിയിലും കറുകച്ചാലിലും മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധന:  191 വാഹനങ്ങളിൽ നിന്ന് 177000 രൂപ  പിഴ ഈടാക്കി

കോട്ടയം : മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയിൽ 191 വാഹനങ്ങളിൽ നിന്ന് 177000 രൂപ  പിഴ ഈടാക്കി. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി ,കറുകച്ചാൽ എന്നീ പ്രൈവറ്റ് ബസ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധന നടത്തിയത്. കോട്ടയം എൻഫോ സ്മെൻ്റ് ആർടിഒ   സി .ശ്യാമിന്റെ നിർദ്ദേശത്തെ തുടർന്നാണ് വാഹന പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 191 വാഹനങ്ങളിൽ നിന്ന് 177000 രൂപ  പിഴ ഈടാക്കി. 

Advertisements

35 സ്വകാര്യ ബസ് പരിശോധിച്ചതിൽ 13 ബസ്സുകൾക്ക് സ്പീഡ് ഗവർണർവിച്ഛേദിച്ച നിലയിലും 7 ബസ്സുകളുടെ ജിപിഎസ് സംവിധാനംപ്രവർത്തന രഹിതമായിരിക്കുന്നതും കാണപ്പെട്ടു ഈ വാഹനങ്ങളുടെ സർവീസ് നിർത്തിവയ്ക്കാനും തുടർന്ന് ന്യൂനതകൾ പരിഹരിച്ച ശേഷം ചങ്ങനാശ്ശേരി ജോയിൻറ് ആർട്ടിഒ മുൻപാകെ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷംമാത്രമേ സർവീസ് നടത്താൻ അനുവദിക്കു എന്ന് ആർടിഒ അറിയിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യ ബസ്സുകളുടെ അമിതവേഗത,അമിത ശബ്ദത്തിൽ പ്രവർത്തിക്കുന്ന മ്യൂസിക് സിസ്റ്റം ,എയർഫോണിന്റെ അമിത ഉപയോഗം,ഓട്ടോറിക്ഷഡ്രൈവർ മീറ്റർ പ്രവർത്തിക്കാതെ പൊതുജനങ്ങളിൽ നിന്നുംഅമിതചാർജ് ഈടാക്കുന്നതും തുടങ്ങിയവ്യാപക പരാതികൾ

പൊതുജനങ്ങളിൽ നിന്നും ലഭിച്ച  അടിസ്ഥാനത്തിൽ ആയിരുന്നു ഈ സ്ഥലങ്ങളിൽ വാഹന പരിശോധന നടത്തിയത്. 

വാഹന പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ,ബിനോയ് ജോസഫ്,ആഷാകുമാർ ബി ,രാജൻ എസ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഗണേഷ് കുമാർ ,ടിനേഷ് മോൻ,ദീപു ആർ നായർ,സെബാസ്റ്റ്യൻ പി കെ , രജീഷ് എച്ച്,സജിത്ത് ,സുരേഷ് കുമാർ, മനോജ് കുമാർ  ഡ്രൈവർ ജയരാജൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഇടങ്ങളിൽ വാഹന പരിശോധന നടത്തുമെന്ന എൻഫോഴ്സ്മെന്റ് ആർടിഒ  സി .ശ്യാം അറിയിച്ചു. 

Hot Topics

Related Articles