കോട്ടയം ചുങ്കത്ത് കാർ നിയന്ത്രണം വിട്ട് റോഡരികിലേയ്ക്ക് ഇടിച്ചു കയറി : യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു 

കോട്ടയം : ചുങ്കം പാലത്തിന് സമീപം  റോഡിന്റെ സൈഡിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ചുകയറി. മാരുതി സുസുക്കി 800 കാർ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ കൂടിയായിരുന്നു അപകടം ഉണ്ടായത് കാർ ഓടിച്ചിരുന്ന വ്യക്തി ഉറങ്ങിയതാണ് അപകടകാരണം. അപകടത്തിൽ കയറി യാത്രക്കാരന് പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ രക്ഷപ്പെട്ടു. ചുങ്കം പാലത്തിലേക്ക് കയറുന്നതിന് തൊട്ടു മുമ്പായിട്ടാണ് അപകടമുണ്ടായത് റോഡ് സൈഡിനോട് ചേർന്ന് പഴയ രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇട്ടിരുന്നതിനാൽ വാഹനം കുഴിയിലേക്ക് പോകാതെ രക്ഷപ്പെട്ടു.

Advertisements

Hot Topics

Related Articles