കോട്ടയം: തിലകൻ എന്ന സമാനതകളില്ലാത്ത അഭിനയ പ്രതിഭ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എക്കാലവും അഭിനയത്തിന്റെ കുലപതിയായ് സ്മരിക്കപ്പെടുമെന്നു ചലച്ചിത്ര താരം കോട്ടയം രമേശ്. തിലകന് അഭിനയത്തോടുള്ള അഭിനിവേശം കൊണ്ട് അര ങ്ങുകളിൽ നിന്നും അര ങ്ങുകളിലേക്കും കഥാപാത്രങ്ങളിൽ നിന്നും കഥാപാത്ര ങ്ങളിൽ നിന്നും കഥാ പാത്രങ്ങളിലേക്കുള്ള പ്രയാണം അഭ്രപാളിക ളിൽ അഭിനയത്തിന്റെ അത്ഭുതങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.
കേരളാ സാംസ്കാരിക പരിഷത്ത് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ഛായ ചിത്രത്തിനു മുൻപിൽ പുഷ്പ അർച്ചനയും, അനുസ്മരണ സമ്മേളനവും ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന ജനറൽ സെക്രട്ടറി ടി. എസ്.അൻസാരി അധ്യക്ഷത വഹിച്ചു ഭാരവാഹികളായ എം. പി. സന്തോഷ്കുമാർ,അഡ്വ ടോം കോര അഞ്ചേരി,ജോറോയി പൊന്നാറ്റിൽ,അനിൽ കൂ രോപ്പട, വിനോദ് പെരി ഞ്ചേരി, വി.കെ. അനിൽ കുമാർ,അജീഷ് ഐസക്ക്, സി.ജെ.റോയി ഇരുത്തിയ്ക്കൽ, ജോജോ പുന്നയ്ക്കാ പള്ളി,കോട്ടയം അബു തോംസൺ ചക്കുപാറ, പി. ജി.പ്രസാദ്,നീ ണ്ടൂർ പ്രകാശ്, സുരേഷ് കോട്ടയം എന്നിവർ പ്രസംഗിച്ചു.