കോട്ടയം : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടം കോട്ടയം നഗരസഭ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ 52 വാർഡുകളും മാലിന്യമുക്തമാക്കുക എന്ന പ്രയത്നത്തിൽ കോട്ടയം നഗരസഭയ്ക്ക് ഒപ്പം നമുക്കും പങ്കാളിയാകാം എന്ന പരിപാടിയുടെ ഉത്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ജി രഞ്ജിത്തിന് ഉപയോഗ്യ ശൂന്യമായ ലതർ ഉൽപ്പന്നങ്ങൾ കൈമാറി നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ജിബി ജോൺ, പി. ഡി. സുരേഷ്, അജിത്ത് പൂഴിത്തറ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിലി ഗോപാലകൃഷ്ണൻ, ഗിരിജ എസ്, ജയേഷ് ജോർജ്, ഹരിതകർമസേന അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
Advertisements