ലഹരിക്ക് എതിരെയുള്ള ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം സെപ്റ്റംബർ 24 ന് നടത്തപ്പെട്ടു.

രാമപുരം: എസ് എച്ച് എൽ പി  സ്കൂളിലെ പൂർവ്വ വിദ്യാർഥികളും പി ടി എ അംഗങ്ങളും ചേർന്ന് ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന ‘ജാഗ്രത ‘ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം സെപ്റ്റംബർ 24 ന് രാവിലെ 10:30 ന്, പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായുടെയും, സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തിന്റെയും മഹനീയ സാന്നിധ്യത്തിൽ പാലാ രൂപതാ ബിഷപ്പ് അഭിവന്ദ്യ  മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു.

Advertisements

സ്കൂൾ ഹെഡ്മിസ്ട്രെസ് സി. ആനി സിറിയക് രചന നിർവഹിച്ച ചിത്രത്തിന്റെ പശ്ത്തല  സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിങ്ങർ ഫെയിമും, പി ടി എ അംഗവുമായ  ജിൻസ് ഗോപിനാഥ് ആണ്. ചിത്രത്തിന്റെ ക്യാമറയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മനോരമ ന്യൂസ്‌ ചാനെൽ മുൻ ക്യാമറമാനും പ്രൊഫഷണൽ വീഡിയോഗ്രഫറും പി ടി എ അംഗവുമായ ഹരീഷ് ആർ കൃഷ്ണയുമാണ്. ചടങ്ങിൽ സ്കൂൾ മാനേജർ റവ . ഫാ.ബർകുമാൻസ് കുന്നുംപുറം,പിടിഎ പ്രസിഡൻറ് ദീപു സുരേദ്രൻ, അർജുൻ ഡോൺ, ബാബു, ഷെറിൻ റാണി മാത്യു, അഭിനേതാക്കളായ പ്രിയങ്ക, ലിനറ്റ്, അദ്രജ, ഗൗതം, ജിബിൻ ജിജി, ഹണി ഡോമനിക് , ജോബി ജോസഫ് എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles