വെച്ചൂർ ദേവിവിലാസം ഗവൺമെൻ്റ് സെക്കൻഡറി സ്കൂളിലെ ചോരുന്ന കെട്ടിടം അറ്റകുറ്റ പണി നടത്തി സുരക്ഷിതമാക്കണം : ഐ എൻ ടി യു സി  വെച്ചൂർ മണ്ഡലം കമ്മിറ്റി 

വെച്ചൂർ: ദേവിവിലാസം ഗവൺമെൻ്റ് സെക്കൻഡറി സ്കൂളിലെ ചോരുന്ന കെട്ടിടം അറ്റകുറ്റ പണി നടത്തി സുരക്ഷിതത്വമുറപ്പാക്കണമെന്ന് ഐ എൻ ടി യു സി  വെച്ചൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെ ക്ലാസുകളിലായി 1200 വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളാണിത്. സ്കൂൾ കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതരെനിരവധി തവണ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തത് നീതികരിക്കാനാവില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ബാബു മുല്ലവിരുത്തി അധ്യക്ഷത വഹിച്ച യോഗം ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് കുമാർ ഉദ്ഘാ ടനംചെയ്തു.

Advertisements

ആർ. സുദർശനൻ , സദാനന്ദൻ ഈട്ടുംപുറം, മാധവൻനായർ , അംബേദ്ക്കർ ബി. രാജ്, പി.ആർ രജിമോൻ , മായ പുത്തൻ തറ, കെ.ടി.സോമൻ , പ്രഭാകരൻ കണ്ടക്കാത്തറ , എൻ അശോകൻ ,എം. മായ, തോമസ് ഐക്കര, പ്രകാശൻ,സന്തോഷ് വേരുള്ളിതുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles