അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി വാകത്താനം പോലീസ്: തൊഴിൽ ഉടമകളുടെ യോഗം സെപ്റ്റംബർ 28 ന് : വിവരം ശേഖരിക്കാൻ പൊലീസിൻ്റെ ഗൂഗിൾ ഫോം 

കോട്ടയം : അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി വാകത്താനം പോലീസ്. ഗൂഗിൾ ഫോമിലൂടെ വിവരം ശേഖരിക്കുന്ന പദ്ധതിയുമായാണ് വാകത്താനം പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള യോഗം സെപ്റ്റംബർ 28 ശനിയാഴ്ച വാകത്താനത്ത് ചേരും. 

Advertisements

വാകത്താനം പൊലീസിൻ്റെ അറിയിപ്പ് ഇങ്ങനെ – 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് വാകത്താനം പോലീസ് നൽക്കുന്ന അറിയിപ്പ്

വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിനും അവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനും വേണ്ടി വാകത്താനം പോലിസ് തയ്യാറാക്കിയിട്ടുള്ള ഒരു ഗൂഗിൾ ഫോം തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതാണ് 

https://forms.gle/QR4WHeF82i1Z5Cp27

വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോം എന്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ

വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിലെ അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്ന ആൾക്കാരും , തൊഴിൽ ദാതാക്കളും ആണ് ഈ ഫോമിൽ വിവരങ്ങൾ നൽകേണ്ടത് . മേൽ വിഭാഗത്തിൽപ്പെട്ട എല്ലാ ആൾക്കാരും തങ്ങളുടെ ചുമതലയിൽ വരുന്ന അതിഥി തൊഴിലാളികളുടെ പൂർണ്ണ വിവരങ്ങൾ ഈ ഫോമിൽ 15/10/24ന് മുൻപ് Enter ചെയ്യേണ്ടതാണ്. അതിനു ശേഷം സ്റ്റേഷനിൽ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരമുള്ള ആൾക്കാരെ ഫിസിക്കൽ വെരിഫിക്കേഷൻ ചെയ്യുന്നതും അവരുടെ  ഫോട്ടോയും തിരിച്ചറിയൽ രേഖകളും ശേഖരിച്ച് സ്റ്റേഷനിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ഓരോ അതിഥി തൊഴിലാളിക്കും നൽകുന്നതാണ്. കൂടാതെ തങ്ങളുടെ ചുമതലയിൽ താമസിപ്പിച്ചിട്ടുള്ള അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ഒരു രജിസ്റ്റർ എഴുതി സൂക്ഷിക്കേണ്ടതാണ് പോലീസ് പരിശോധന നടത്തുമ്പോൾ ഈ രജിസ്റ്റർ പരിശോധിക്കുന്നതും ആണ് . ഒക്ടോബർ ഒന്നിന് (1/11/2024 )ശേഷം വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷനിൽ നിന്ന് നൽകിയ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന എല്ലാ ആൾക്കാർക്കും എതിരെ നടപടികൾ സ്വീകരിക്കുന്നതാണ്.

ഇതിൽ നാലു സെക്ഷനുകൾ ആയിട്ടാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

ഒന്നാമത്തെ സെക്ഷനിൽ പോലീസ് സ്റ്റേഷന്റെ വിവരമാണ് നൽകേണ്ടത്.

രണ്ടാമത്തെ സെക്ഷനിൽ അതിഥി തൊഴിലാളികളെ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ആണ് നൽകേണ്ടത്.

മൂന്നാമത്തെ സെക്ഷനിൽ അതിഥി തൊഴിലാളികൾക്ക് ജോലി നൽകിയിരിക്കുന്ന ആളുകളുടെ വിവരങ്ങൾ ആണ് നൽകേണ്ടത്

നാലാമതായി അതിഥി തൊഴിലാളികൾക്ക് താമസസൗകര്യങ്ങൾ ഒരുക്കുന്ന ആൾക്കാരുടെ വിവരങ്ങൾ നൽകേണ്ടതാണ്.

SECTION. 1

1  പഞ്ചായത്ത്

2. വാർഡ്.

3. പോലീസ് സ്റ്റേഷൻ

 (വാകത്താനം പോലീസ് സ്റ്റേഷൻ എന്ന് Enter ചെയ്യുക)

SECTION. 2 

*അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ എൻറർ ചെയ്യുക.*

1. അഥിതി തൊഴിലാളികളുടെ പേര് ടൈപ്പ് ചെയ്യുക.

2.അതിഥി തൊഴിലാളിയുടെ മാതാപിതാക്കളുടെ ആരുടെയെങ്കിലും ഒരാളുടെ പേര് എന്റർ ചെയ്യുക.

3.അച്ഛന്റെയോ , അമ്മയുടെ യോ റിലേഷൻ ടൈപ്പ് ചെയ്യുക

4.അതിൽ തൊഴിലാളിയുടെ സ്വന്തം സംസ്ഥാനത്തെ അഡ്രസ്സ് ടൈപ്പ് ചെയ്യുക

5.ഏതു സംസ്ഥാനത്തു നിന്നും വന്ന ആളാണ് എന്നത് ടൈപ്പ് ചെയ്യുക

6.സ്വന്തം ജില്ലയുടെ പേര് ടൈപ്പ് ചെയ്യുക

7.അതിഥി തൊഴിലാളിയുടെ സ്വന്തം പോലീസ് സ്റ്റേഷന്റെ പേര് ടൈപ്പ് ചെയ്യുക

8.പിൻകോഡ് ടൈപ്പ് ചെയ്യുക

9.മൊബൈൽ നമ്പറുകൾ ടൈപ്പ് ചെയ്യുക.

10.ഇപ്പോഴത്തെ തൊഴിൽ enter ചെയ്യുക.

11. അതിൽ തൊഴിലാളി കേരളത്തിൽ എന്നാണ് എത്തിയത് എന്ന് വിവരം ടൈപ്പ് ചെയ്യുക.

12. പുരുഷൻ /സ്ത്രീ എന്ന് സെലക്ട് ചെയ്യുക

13.അതിഥിത്തൊഴിലാളിയുടെ ഡേറ്റ് ഓഫ് ബർത്ത് ടൈപ്പ് ചെയ്യുക.

14.അതിഥി തൊഴിലാളിയുടെ  ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ടൈപ്പ് ചെയ്യുക.

15.അതിഥി തൊഴിലാളി married / unmarried എന്ന് ടൈപ്പ് ചെയ്യുക.

16.അതിഥി തൊഴിലാളിയുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക.

17.അതിഥി തൊഴിലാളിയുടെ വോട്ടേഴ്സ് ഐഡി നമ്പർ ടൈപ്പ് ചെയ്യുക.

18.അതിഥി തൊഴിലാളിയുടെ വെഹിക്കിൾ ലൈസൻസ് നമ്പർ ടൈപ്പ് ചെയ്യുക

SECTION 3

*(ഇവിടെ അതിഥി തൊഴിലാളിയുടെ തൊഴിൽ ദാതാവിന്റെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്)*

1.അതിഥി തൊഴിലാളി ജോലി ചെയ്യുന്ന കടയുടെയോ, കമ്പനിയുടെയോ പേര് ടൈപ്പ് ചെയ്യുക

2.അത് തൊഴിലാളിക്ക് തൊഴിൽ നൽകിയ കമ്പനിയുടെയോ കടയുടെയോ ഉടമസ്ഥന്റെ  പേരു ടൈപ്പ് ചെയ്യുക

3.കടയുടെയോ കമ്പനിയുടെയോ ഉടമസ്ഥന്റെ മേൽവിലാസം ടൈപ്പ് ചെയ്യുക.

4. കടയുടെയോ കമ്പനിയുടെയോ ഉടമസ്ഥന്റെ ഫോൺ നമ്പർ ടൈപ്പ് ചെയ്യുക.

Section 4

(അതിഥി തൊഴിലാളി താമസിക്കുന്ന കെട്ടിടത്തിന്റെ/ ഷെഡിന്റെ/ റൂമിന്റെ ഉടമസ്ഥന്റെ വിവരങ്ങളാണ് ENTER ചെയ്യേണ്ടത്).

1.വീട്/ ഷെഡ്/ റൂം ഇതിൻറെ ഉടമസ്ഥന്റെ വിവരങ്ങൾ എന്റർ ചെയ്യുക.

2.വീട് ഷെഡ് റൂം എന്നിവയുടെ ഉടമസ്ഥന്റെ മേൽവിലാസം എന്റർ ചെയ്യുക.

3.വീട് ഷെഡ് റൂം ഇവയുടെ ഉടമസ്ഥന്റെ ഫോൺ നമ്പർ എൻറർ ചെയ്യുക.

4.തൊഴിലാളിയുടെ ലോക്കൽ കോൺടാക്ട് പേഴ്സൺ /ഏജന്റിന്റെ പേര് ടൈപ്പ് ചെയ്യുക.

5.ലോക്കൽ കോൺടാക്ട് പേഴ്സൺ /ഏജൻറ് മേൽവിലാസം എന്റർ ചെയ്യുക.

6.ഏജന്റിന്റെ മൊബൈൽ നമ്പർ ആഡ് ചെയ്യുക

7. റിമാർക്സ് , എന്തെങ്കിലും പ്രത്യേകിച്ച് വിവരങ്ങൾ ആഡ് ചെയ്യാവുന്നതാണ്. 

ഗൂഗിൾ ഫോം എന്റർ ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് വാകത്താനം പോലീസ് ഇതിനായി തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് POLICE GUEST LABOUR) വഴിയോ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ നമ്പറിലോ (CPO SHEBIN VAKATHANAM POLICE STATION , Mob.7907037783) ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.

CK മനോജ്

ഇൻസ്പെക്ടർ

വാകത്താനം പോലീസ് സ്റ്റേഷൻ

Mob 9497987074

 10/9/2024

Hot Topics

Related Articles