സ്വാന്ത്വന പരിചരണരംഗത്ത് സഹായ ഹസ്തവുമായി ആർബി കെയർ ഫൗണ്ടേഷൻ

വൈക്കം: കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് രോഗികൾക്കുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണോത്ഘാടനവും പാലിയേറ്റീവ് പരിചരണരംഗത്ത് നിസ്തുല സേവനം കാഴ്ച വെക്കുന്ന പാലിയേറ്റീവ്  പ്രവർത്തകരെ  ആദരിക്കലും സെപ്റ്റമ്പർ 27-ാം തീയതി വെള്ളിയാഴ്ച  4 മണിക്ക് നടുത്തും. വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ സോണിക പരുപാടി ഉത്ഘാടനം ചെയ്യും.

Advertisements

ചടങ്ങിൽ പാലിയേറ്റിവ് ഉപകരണങ്ങൾ ക്യാൻസർ, കിഡ്നി രോഗികൾക്കായുള്ള മരുന്നുകളും, ഡയാലിസിസ് കിറ്റുകളും വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനാഷ, ആർബീ കെയർ ഫൗണ്ടേഷൻ ചെയർമാൻ  പി.കെ രാജു പുല്ലുവേലിയിൽ നിന്നും ഏറ്റുവാങ്ങും.
സ്വാന്ത്വന പരിചരണ രംഗത്ത് നിസ്തുല സേവനം കാഴ്ചവെക്കുന്ന  പാലിയേറ്റീവ് പ്രവർത്തകരെ, ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനുമായ  ജോർജ് കുളങ്ങര ആദരിക്കും.
തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്
മറവൻതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന രോഗികൾക്കാണ് ആദ്യഘട്ടത്തിൽ  ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. വിവിധ പഞ്ചായത്ത് പ്രസിഡൻ്റ് മാർ മെമ്പർമാർ ആരോഗ്യ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Hot Topics

Related Articles