പാലാ : പോലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പാലാ ഐ.ഐ.ഐ.റ്റി യിൽ ആരംഭിച്ച ഹ്രസ്വകാല ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് നിർവഹിച്ചു. പാലാ ഐ.ഐ.ഐ.റ്റി യിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം ഐ ഐ ഐ ടി ഡയറക്ടർ ഡോക്ടർ രാജീവ് വി. ധരസ്കർ, അരവിന്ദ്കുമാർ ( റിട്ടയേർഡ് കേണൽ, ഡയറക്ടർ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ I4 സി), സി എസ് ഇ സൈബർ സെക്യൂരിറ്റി എച്ച് ഒ ഡി ഡോക്ടർ പഞ്ചമി.വി , കോട്ടയം ഐ ഐ ഐ ടി രജിസ്ട്രാർ ഡോക്ടർ എം.രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു. ആറുമാസം നീണ്ടുനിൽക്കുന്ന ഹ്രസ്വകാല കോഴ്സിൽ 30 പോലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇതിൽ എട്ടു പേർ കേരളത്തിൽ നിന്നും, മറ്റുള്ളവർ അന്യസംസ്ഥാനത്തിൽ നിന്നുള്ളവരുമാണ്.