വടം പൊട്ടി, ലോറി ഇന്ന് കരയ്ക്ക് കയറ്റില്ല; നാളെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും, അർജുന്റെ മൃതദേഹം മോർച്ചറിയിൽ

ബെംഗ്ളൂരു : 72 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ അർജുന്റെ ലോറി വടം പൊട്ടിയതിനാൽ ഇന്ന് കരക്ക് കയറ്റാനായില്ല. നാളെ രാവിലെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും. അർജുന്റെ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Advertisements

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അർജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് ഉയർത്തി. എന്നാൽ വടംപൊട്ടിയതിനാൽ നാളെയാകും ലോറി കരയ്ക്ക് എത്തിക്കുക. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകാൻ നടപടി സ്വീകരിക്കും. 

Hot Topics

Related Articles