വെള്ളൂർ: കരിപ്പാടം ആർബി കെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് രോഗികൾക്കുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണോത്ഘാടനവും പാലിയേറ്റീവ് പരിചരണരംഗത്ത് നിസ്തുല സേവനം കാഴ്ച വെക്കുന്ന പാലിയേറ്റീവ് പ്രവർത്തകരെ ആദരിക്കലും 27ന് നടക്കും.27ന് വൈകുന്നേരം നാലിന് കരിപ്പാടം ആർ ബി ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന യോഗത്തിൽ
വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സോണിക പദ്ധതി ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലിയേറ്റിവ് ഉപകരണങ്ങൾ ക്യാൻസർ, കിഡ്നി രോഗികൾക്കായുള്ള മരുന്നുകളും, ഡയാലിസിസ് കിറ്റുകളും വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിനാഷ ആർബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ. രാജു പുല്ലുവേലിയിൽ നിന്നും ഏറ്റുവാങ്ങും.
സ്വാന്ത്വന പരിചരണ രംഗത്ത് നിസ്തുല സേവനം കാഴ്ചവെക്കുന്ന പാലിയേറ്റീവ് പ്രവർത്തകരെ ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകൻ ജോർജ് കുളങ്ങര ആദരിക്കും.
തലയോലപ്പറമ്പ് , വെള്ളൂർ ,ചെമ്പ്
മറവൻതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന രോഗികൾക്കാണ് ആദ്യഘട്ടത്തിൽ ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ മെമ്പർമാർ ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിക്കും.l