“ആത്മാഭിമാനം അതിത്തിരി കൂടുതലുണ്ട്; നീതിയില്ലെങ്കില്‍ നീ തീയാവുക”; കുറിപ്പുമായി പി വി അന്‍വര്‍ ; ഇന്ന് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണും

കൊച്ചി: വിവാദങ്ങള്‍ക്കിടെ വീണ്ടും വാര്‍ത്താസമ്മേളനം നടത്താന്‍ പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പി വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Advertisements

‘വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും, താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’, പി വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച ശേഷം പി വി അന്‍വര്‍ പുറത്ത് വീണ്ടും ആരോപണം ഉന്നയിക്കുന്നതില്‍ സിപിഐഎം അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. അന്‍വറിന്റെ നീക്കം പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ വലതുപക്ഷ ശക്തികള്‍ക്ക് ആയുധം നല്‍കുന്നത് പോലെയാണെന്നും അന്‍വര്‍ പിന്മാറണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി വി അന്‍വറിന്റെ പരാതി സിപിഐഎം തള്ളിയതില്‍ അമര്‍ഷത്തിലാണ് അന്‍വര്‍. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ശശിക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനാണ് സിപിഐഎം പിന്തുണ നല്‍കുന്നത്.

Hot Topics

Related Articles