ഗജരാജൻ പാമ്പാടി രാജന് പാപ്പാന്മാരുടെ ക്രൂര മർദനം; ചെവിയിൽ തോട്ടിയിട്ട് വലിച്ച് കണ്ണിൽ വടികൊണ്ടടിച്ച് മൃഗീയമായ ക്രൂരത മിണ്ടാപ്രാണിയോട്; പാപ്പാന്മാർ കൊമ്പനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ

കോട്ടയം: ആനക്കേരളത്തിന്റെ ആനയഴകിന്റെ വില്ലാളി വീരൻ ഗജരാജൻ പാമ്പാടി രാജന് പാപ്പാന്മാരുടെ ക്രൂര മർദനം. പെരുമ്പാവൂരിൽ വച്ച് പാപ്പാന്മാർ ചേർന്ന് അതിക്രൂരമായ രീതിയിൽ ആനയെ മർദിക്കുന്ന വീഡിയോയാണ് ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസം മുൻപ് നടന്ന ക്രൂരതയുടെ വീഡിയോ ആനപ്രേമികളുടെ കയ്യിൽ ലഭിച്ചതോടെ പാപ്പാനെതിരെ ആന ഉടമകൾ നടപടിയെടുത്തതായാണ് ലഭിക്കുന്ന സൂചന. എന്നാൽ, ആനയെ മർദിച്ച് അവശനാക്കാൻ ശ്രമിച്ച പാപ്പാനെതിരെ നിയമനടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആനയെ മർദിച്ച പാപ്പാന്മാരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്ന ക്രൂര മർദനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നടന്നു പോകുന്ന ആനയുടെ ഇടം കൊമ്പിൻ പിടിച്ച് ഒന്നാം പാപ്പാൻ രതീഷ് മുന്നിൽ നടക്കുമ്പോൾ, രണ്ടാം പാപ്പാനായ സജി ആനയുടെ ചെവിയിലും കണ്ണിലും ചാടിയടിക്കുന്ന വീഡിയോയാണ് ആദ്യം പുറത്തു വന്നത്. വെറുതെ നടന്നു പോകുന്ന ആനയെയാണ് പാപ്പാൻ വൈരാഗ്യത്തിന്റെ പേരിൽ തോട്ടിയും വടിയും ഉപയോഗിച്ച് മർദിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ സ്ഥലത്ത് തന്നെയുള്ള മറ്റൊരു വീഡിയോയിലാണ് ആനയെ ക്രൂരമായി മർദിക്കുന്ന സജിയുടെ പ്രവർത്തി പുറത്ത് വന്നത്. ആനയുടെ ചെവിയിൽ തോട്ടിയിടിച്ച് സജി പിടിക്കുമ്പോൾ, പുറത്തിരുന്ന മറ്റൊരു ചട്ടക്കാരൻ ചെവിയിലും കണ്ണിലും ആഞ്ഞടിക്കുകയാണ്. വേദനകൊണ്ട് പുളയുന്ന ആനയെ പക്ഷേ, ഇവർ വിടാൻ തയ്യാറാകുന്നില്ല. വീണ്ടും വീണ്ടും ഇവർ ആനയെ മർദിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ കാണുന്നവർ പോലും അയ്യോ എന്നു നിലവിളിയ്ക്കുന്ന രീതിയിലുള്ള മർദനമാണ് ആനയ്ക്കു നേരെ ഉണ്ടായിരിക്കുന്നത്.

ആനയുടെ ചുമതലയുള്ള ഒന്നാം ചട്ടക്കാരൻ രതീഷ് നോക്കി നിൽക്കെയാണ് രണ്ടു വീഡിയോയിലും രണ്ടാപാപ്പാന്മാർ ചേർന്ന് ആനയ്ക്കു നേരെ ക്രൂരമായ മർദനം അഴിച്ചു വിടുന്നത്. ഈ വീഡിയോ ആനപ്രേമികളുടെ ഇടയിൽ പ്രചരിച്ചതോടെയാണ് രണ്ടാം പാപ്പാനെ തൽസ്ഥാനത്തു നിന്നും നീക്കിയത്. എന്നാൽ, ഇത്തരത്തിൽ ആനയെ ക്രൂരമായ മർദനത്തിന് ഇരയാക്കിയ രണ്ടാം പാപ്പാനെതിരെ ക്രിമിനൽക്കേസ് എടുക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പന്റെ ആരോഗ്യവും സൗന്ദര്യവും നശിപ്പിക്കുന്നതിനു മാത്രമേ ഇത്തരം പാപ്പാന്മാരുടെ ക്രൂരതകൊണ്ട് സാധിക്കൂ. ഈ സാഹചര്യത്തിൽ ആനയ്ക്കു നേരെയുണ്ടാകുന്ന ഏത് അതിക്രമത്തെയും ചെറുത്ത് തോൽപ്പിക്കണമെന്നാണ് ആനപ്രേമികൾ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ കൊമ്പനെ ആക്രമിച്ച പാപ്പാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.