കോട്ടയം: ഗാന്ധിജയന്തി ദിനത്തിൽ മെഗാ അദാലത്തുമായി ലീഗൽ സർവീസ് അതോറിറ്റി. വിവിധ താലൂക്ക് ലീഗൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മെഗാ അദാലത്ത് നടത്തുക. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിക്കപ്പെടുന്നത്. കോടതികളിൽ നിലവിലുള്ള 2377 കേസുകളാണ് ഇതിൽ പരിഗണിക്കുക. ഇതിൽ വാഹനാപകടക്കേസുകൾ, വിവാഹം, വസ്തു തർക്കങ്ങൾ, രജിസ്‌ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യുവേഷൻ കേസുകൾ എന്നിവ പരിഗണിക്കും. കൂടാതെ ഇതര തർക്കങ്ങളായ 1596 കേസുകളും പരിഗണിക്കുന്നുണ്ട്. കക്ഷികളുടെ താല്പര്യപ്രകാരം നിലവിലുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കാൻ കോടതികളിൽ അപേക്ഷ സ്വീകരിക്കും.
Advertisements