കോട്ടയം വൈക്കം കൊടുതുരുത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു; അപകടം ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങി വരുമ്പോൾ

കോട്ടയം: ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയി മടങ്ങിവരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവറായ ഭർത്താവിന് ദാരുണാന്ത്യം. വൈക്കം മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജീബുമോനാ(39)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സുരമ്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. അസുഖബാധിതയായ ഭാര്യ സുരമ്യയെയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങി വരികയായിരുന്നു ജീബുമോൻ. വൈക്കം കൊടുത്തുരുത്ത് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ഉഴത്തിൽ ബേക്കറിയ്ക്കു സമീപത്തു വച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചു വീണ ജീബുമോനെയും, ഭാര്യയെയും നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles