ഓൾ കേരളാ പെയിന്റ് ഡീലേഴ്‌സ് അസോസിയേഷൻ (എ കെ പി ഡി എ )  ജില്ലാ സമ്മേളനം  സെപ്റ്റംബർ 29 ന്  

കോട്ടയം : ഓൾ കേരളാ പെയിന്റ് ഡീലേഴ്‌സ് അസോസിയേഷൻ    (എ കെ പി ഡി എ )കോട്ടയം ജില്ലാ സമ്മേളനം  സെപ്റ്റംബർ 29 ന്   കോട്ടയം കളക്ട്രേറ്റിനു സമീപം  ഹോട്ടൽ ഫ്ലോറൽ പാലസിൽ വച്ച് നടത്തും. സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാന നേതാക്കളായ  സോണി മാത്യു,  സ്‌മിത്ത് പാലപ്പുറം, നജ തൃശ്ശൂർ, പ്രദീപ് തിരുവനന്തപുരം എന്നിവർ പങ്കെടുക്കും.  സമ്മേളനത്തിൽ  കെട്ടിട നിർമാണ മേഖലയിലെ സ്‌തംഭനാവസ്ഥയെ സംബന്ധിച്ചുള്ള  ചർച്ചയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.കോട്ടയം ജില്ലയിലെ അഞ്ഞൂറോളം  റീട്ടെയിൽ പെയിന്റ് വ്യാപാരികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി നേതാക്കളായ ബെന്നിച്ചൻ കുട്ടൻചിറയിൽ, എബി എം പൊന്നാട്ട് എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles