കോട്ടയം: പ്രശസ്ത എഴുത്തുകാരൻ പ്രഫ.സി.ആർ ഓമനക്കുട്ടന്റെ സ്മരണ നിലനിർത്തുന്നതിന് കോട്ടയം കേന്ദ്രമാക്കി ഫൗണ്ടേഷൻ രൂപീകരിച്ചു. വി.ജയകുമാർ ചെയർമാനും എം.ജി ശശിധരൻ കൺവീനറുമായാണ് ഫൗണ്ടേഷൻ പ്രവർത്തിക്കു. ഹേമലത ഓമനക്കുട്ടൻ (വൈസ് ചെയർമാൻ), അമൽ നീരദ് (ട്രഷരർ), മോനി കാരാപ്പുഴ (ജോയിന്റ് കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അനുസ്മരണ പ്രഭാഷണം, പുസ്തകങ്ങളുടെ പ്രകാശനം, ഓമനക്കുട്ടൻ സ്മാരക അവാർഡ് വിതരണം തുടങ്ങിയവ ഉദ്ദേശലക്ഷ്യമായിട്ടുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനവും ആദ്യ അവാർഡ് വിതരണവും ഒക്ടോബർ അവസാനം നടക്കുമെന്ന് ചെയർമാൻ വി.ജയകുമാർ അറിയിച്ചു.
Advertisements