കോട്ടയം : ജില്ലാ ആശുപത്രിയുടെ കെട്ടുകാര്യസ്ഥതയ്ക്ക് എതിരെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം പ്രതിഷേധ ധർണ്ണ നടത്തി.
വനിതാ വിഭാഗം സ്റ്റേറ്റ് പ്രസിഡണ്ട് ഡോ. സബീന എബ്രഹാം ധർണ്ണ ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് വനിതാ വിംഗ് ജനറൽ സെക്രട്ടറി സാലിക്കുട്ടി ജോസ് സ്വാഗതം പറഞ്ഞ ധർണയിൽ സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ഫാത്തിമ തെക്കേത്ത് അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി റാണി ആൻ്റോ മുഖ്യപ്രഭാഷണം നടത്തി. ഷീബ എസ്, സുജാത ജോർജ്, സെലിൻ ജോൺസൺ, കടുത്തുരുത്തി വത്സമ്മ, കാമില, ജെനീസ്, ത്രേസ്യാമ്മ, ഷൈനി , ലൂസി തുടങ്ങിയവർ സംസാരിച്ചു.
Advertisements