എസ്ഡിപിഐ ജനജാഗ്രതാ കാംപയിന്‍: 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു 

ഈരാറ്റുപേട്ട: പിണറായി പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ 25 വരെ നടക്കുന്ന ജനജാഗ്രതാ കാംപയിന്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ വിജയകരമായി നടത്തുന്നതിന്  സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിയെ ചെയര്‍മാനായും, നിയോജക മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലിയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. കാംപയിന്റെ ഭാഗമായി വിവിധ വകുപ്പ് ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ഇസ്മായീല്‍ കീഴേടം, നസീമ ഷാനവാസ്, ബിനു നാരായണ്‍, അബ്ദുല്‍ സമദ്, യാസിര്‍ വെള്ളൂപ്പറമ്പില്‍, സുനീര്‍ പാറയ്ക്കല്‍, സുഹൈല്‍ സി എൽ., ശിഹാബ് എരുമേലി സബീർ കുരുവിനാൽ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisements

സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍ ഉദ്ഘാടനം ചെയ്തു. ഇടതു ഭരണത്തില്‍ ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന ക്രമസമാധാന പാലനത്തിന്റെയും ചുമതല ആര്‍എസ്എസ് ആണ് നിര്‍വഹിക്കുന്നതെന്ന് ഭരണമുന്നണിയിലെ എംഎല്‍എ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പാര്‍ട്ടി ഇത് പൊതുസമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ കുറ്റാരോപണങ്ങള്‍ തെളിവുസഹിതം എംഎല്‍എ തന്നെ ഉന്നയിച്ചിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സാധിക്കുന്നില്ലയെന്നത് അതിന്റെ ഗൗരവം കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. ആരോപണത്തിനു മറുപടി പറയുകയോ കൃത്യമായ അന്വേഷണം നടത്തുകയോ ചെയ്യുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുപകരം അണികളെ നിരത്തിലിറക്കി കൊലവിളി നടത്തി നിശബ്ദമാക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ഇടത് എംഎല്‍എ തന്നെ പ്രഖ്യാപിച്ചതു പോലെ പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ അവസാന എംഎല്‍എ ആയിരിക്കുമെന്നും അല്‍ത്താഹ് ഹസന്‍ പറഞ്ഞു. ജനജാഗ്രതാ കാംപയിന്റെ ഭാഗമായി കോര്‍ണര്‍ യോഗങ്ങള്‍, പൊതുസമ്മേളനങ്ങള്‍, പോസ്റ്റര്‍ പ്രചാരണം, ഗൃഹസമ്പര്‍ക്കം, വാഹനജാഥ തുടങ്ങിയ പരിപാടികള്‍ നടത്താനും തീരുമാനിച്ചു.

Hot Topics

Related Articles