നെഹ്‌റു ട്രോഫി കാരിച്ചാലിന്; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് അഞ്ചാം കിരീടം

ആലപ്പുഴ: പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന് നെഹ്‌റു ട്രോഫി. തുടർച്ചയായ അഞ്ചാം തവണയാണ് കാരിച്ചാൽ നെഹ്‌റുട്രോഫി സ്വന്തമാക്കുന്നത്. നാലു മിനിറ്റ് 29 സെക്കൻഡിൽ തുഴഞ്ഞെത്തിയ ചുണ്ടൻ മൈക്രോ സെക്കൻഡിലാണ് നെഹ്‌റു ട്രോഫി സ്വന്തമാക്കിയത്. 16 ആം തവണയാണ് കാരിച്ചാൽ നെഹ്‌റു ട്രോഫി സ്വന്തമാക്കുന്നത്. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ, നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം എന്നീ ചുണ്ടനുകളെ പിന്നിലാക്കിയാണ് കാരിച്ചാൽ വിജയം സ്വന്തമാക്കിയത്.

Advertisements

Hot Topics

Related Articles