അർച്ച് ബിഷപ്പ് കുര്യക്കോസ് കുന്നശ്ശേരി ഫൌണ്ടേഷൻ അവാർഡ് ഡോ. മാത്യു പാറയ്ക്കലിന്

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപോലിത്ത മാർ കുര്യാക്കോസ് കുന്നശ്ശെരിയുടെ സ്മരണാർത്ഥമുള്ള അർച്ച് ബിഷപ്പ് കുര്യക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ പൊതുജന സേവനത്തിലെ മികവിനുള്ള ഈ വർഷത്തെ അവാർഡ് പ്രമുഖ ഡോക്ടറും കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ. മാത്യു പാറയ്ക്കലിന്. സെപ്റ്റംബർ 28 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബഹുമാന പ്പെട്ട ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് എസ്. അബ്‌ദുൾ നസീർ പ്രശസ്തിപത്രവും പുരസ്കാര തുകയായ 50000 രൂപയും സമ്മാനിച്ചു. കുന്നശ്ശേരി പിതാവ് സാമൂഹികപ്രതിബദ്ധതയും ദീർഘവീക്ഷണവുമുള്ള ഒരു വ്യകതിയായിരുന്നുവെന്നും ഡോ മാത്യു പാറയ്ക്കലിനു ഈ അവാർഡ് സമ്മാനിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ബഹുമാനപെട്ട ഗവർണർ പങ്കുവച്ചു.

Advertisements

അർച്ച് ബിഷപ്പ് കുര്യക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുസ്‌മരണ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലും കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമും വിശിഷ്ടാതിഥികളായിരുന്നു.
തന്റെ മുന്നിൽ എത്തുന്ന ഓരോ രോഗിയെയും തികച്ചും അനുകമ്പയോടെ കാണുന്ന ഒരു വ്യക്തിയാണ് ഡോ മാത്യു എന്നും ഒരു ഡോക്ടറുടെ യഥാർത്ഥ കടമ അദ്ദേഹത്തിനു അക്ഷരാർഥത്തിൽ നിറവേറ്റാൻ സാധിച്ചു എന്നും ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇത്രയും ഉചിതനായ ഒരു വ്യക്തിയെ അവാർഡിനായി തിരഞ്ഞെടുത്തത്തിൽ ഫൗണ്ടഷൻ അംഗങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് അർച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൗണ്ടേഷൻ ട്രസ്റ്റിയും മുൻ അംബാസിഡറും ആയ ശ്രീ ടി.പി.ശ്രീനിവാസൻ ഐ എഫ് എസിനെ 80ആം ജന്മദിനം ആഘോഷിക്കുന്ന വർഷത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളെ മുൻനിർത്തി ചടങ്ങിൽ ആദരിച്ചു. ശ്രീ ടി.പി ശ്രീനിവാസനെ പോലെ ഒരു വ്യക്തി അർച്ച് ബിഷപ്പ് കുരിയക്കോസ് കുന്നശ്ശേരി ഫൗണ്ടഷന്റെ ട്രസ്റ്റിയായി പ്രവർത്തിക്കുന്നതിൽ ഓരോ അംഗത്തിനും അതിയായ അഭിമാനം ഉണ്ടെന്ന് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ മുൻ എം.പി ശ്രീ തോമസ് ചാഴികാടൻ അഭിപ്രായപെട്ടു. ഫൗണ്ടേഷൻ ഭാരവാഹിത്വത്തിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുവാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുവാനും കഴിഞ്ഞു എന്ന് ശ്രീ ടി.പി ശ്രീനവസൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ട്രസ്റ്റിമാരായ കടുത്തുരുത്തി എം.എൽ.എ അഡ്വ മോൻസ് ജോസഫ്, ഷെവലിയർ അഡ്വ ജോയ് ജോസഫ് കൊടിയന്തറ, സംഘടകരായ ഡോ ജോസഫ് സണ്ണി കുന്നശ്ശേരി, ശ്രീ സിറിയക് ചാഴികാടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Hot Topics

Related Articles