അനുഷ്ഠാന കലകളിലെ വിവിധ വിഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് തേരോഴി രാമക്കുറുപ്പ് : മുൻ ജഡ്ജി എം. ആർ. ഹരിഹരൻ നായർ

വൈക്കം: അനുഷ്ഠാന കലകളിലെ വിവിധ വിഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് തേരോഴി രാമക്കുറുപ്പെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി എം. ആർ. ഹരിഹരൻ നായർ. ക്ഷേത്രവാദ്യകലാ വാദ്യകുലപതി തേരോ ഴി രാമക്കുറുപ്പിന് തിരുവതാംകൂർ രാജ മുദ്ര ചാർത്തിയ വീരശ്രംഖല സമർപ്പിക്കുന്നതിനു മുന്നോടിയായിയുള്ള വിളംബരപത്രികാ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2025 മെയ് 25ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ തിരു വതാംകൂർ രാജകുടുംബാംഗം ഡോ. അശ്വതിതിരുനാൾ ലക്ഷ്മിബായി വീരശ്രംഖലരാമകുറുപ്പിന് സമ്മാനിക്കും. ചേർത്തല തിരുനല്ലൂർ പൂക്കളത്ത് പരമേശ്വരക്കുറുപ്പ് തേരോഴി വീട്ടിൽ ഗൗരിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി 1946ൽ ജനിച്ചതേരോഴി രാമക്കുറുപ്പ് സ്കൂൾ പഠന ശേഷം അമ്മാവനായ കട്ടിരിക്കൽ പാച്ചുകുറുപ്പിൻ്റെ ശിക്ഷണത്തിൽ വാദ്യകല അഭ്യസിച്ചു. 

Advertisements

15-ാം വയസിൽ ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തായമ്പക കൊട്ടി അരങ്ങേറ്റം നടത്തി. വൈക്കത്തപ്പൻ സുവർണമുദ്ര, ഉദയനാപുരത്തപ്പൻ പുരസ്കാരം, മള്ളിയൂർ സുവർണമുദ്ര, ചോറ്റാനിക്കര മാരാർ ട്രസ്റ്റിൻ്റെ കീർത്തി ഫലകം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വിആർ സി നായർ അധ്യക്ഷത വഹിച്ചു. തന്ത്രിമാരായ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, മോനാട്ടുമന കൃഷ്ണൻ നമ്പൂതിരി , പുലിയന്നൂർ ശശി നമ്പൂതിരി,കൺവീനർ രതീഷ് അരയൻകാവ് രക്ഷാധികാരി വൈക്കം ചന്ദ്രൻമാരാർ, നഗരസഭ കൗൺസിലർ എൻ. അയ്യപ്പൻ, പിജിഎം നായർ, കാലടി കൃഷ്ണയ്യർ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles