പള്ളിപ്രത്ത് ശേരി സർവീസ് സഹകരണ തിരഞ്ഞെടുപ്പ് :  ഭരണം  നിലനിർത്തി സഹകരണ ജനാധിപത്യ മുന്നണി 

വൈക്കം: പള്ളിപ്രത്ത് ശേരി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന്റെ നേതൃത്വത്തിലുള്ള  സഹകരണ ജനാധിപത്യ മുന്നണി നിലനിർത്തി.   വിജയത്തെ തുടർന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന അനുമോദനയോഗത്തിൽ കോൺഗ്രസ്‌ ടി വി പുരം മണ്ഡലം പ്രസിഡന്റ് ടി. എസ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി ഉദ്ഘാടനം ചെയ്തു.  സെബാസ്റ്റ്യൻ ആന്റണി, എസ്.സാനു,സ്കറിയ ആന്റണി, സിറിൽ ജോസഫ്,പി.എ. സുധീരൻ,കെ.എസ്. ബാഹുലേയൻ, കെ. ബിനിമോൻ,  ടി. അനിൽകുമാർ, ശ്രീരാജ് ഇരുമ്പെപള്ളിൽ, വർഗീസ് പുത്തൻചിറ, ബീനമോഹനൻ,ആർ. റോയ്,ഫ്രാൻസ് മുട്ടത്തിൽ, അജി പുറപ്പള്ളിൽ, ബൈജു മുട്ടുമന, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles